മിയയുടെ പ്രൈസ് ഒഫ് പൊലീസ് വട്ടപ്പാറയിൽ, ധ്യാൻ ശ്രീനിവാസന്റെ ചീനാ ട്രോഫി ഇന്ന് ആരംഭിക്കും
പൃഥ്വിരാജ്- മഞ്ജു വാര്യർ - അന്ന ബെൻ ചിത്രം കാപ്പ അടുത്ത ആഴ്ച
തലസ്ഥാനം വീണ്ടും ചിത്രീകരണ തിരക്കിലേക്ക്. നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന മിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൈസ് ഒഫ് പൊലീസ് വട്ടപ്പാറയിൽ പുരോഗമിക്കുന്നു.
വിവാഹശേഷം മിയ മടങ്ങി വരുന്ന മലയാള ചിത്രമാണ്. നാളെ മിയ ജോയിൻ ചെയ്യും. രാഹുൽ മാധവ്, സ്വാസിക, മറീന മൈക്കിൾ എന്നിവരുടെ കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കുന്നത്.റിയാസ് ഖാൻ, കോട്ടയം രമേഷ്, ബിജു പപ്പൻ, പ്രിയ മേനോൻ എന്നിവരാണ് മറ്റു താരങ്ങൾ.അനീഷ് ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് നായകൻ. ഇന്ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖം ദേവിക രമേഷ് ആണ് നായിക. ജാഫർ ഇടുക്കി , ജോണിആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. . തുറവൂർ, പള്ളിത്തോട് എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും.പൃഥ്വിരാജ് , ആസിഫ് അലി, മഞ്ജു വാര്യർ, അന്നബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കും. ഒന്നരമാസം നീണ്ട ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.ഉദാഹരണം സുജാത, ചതുർമുഖം എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു വാര്യർ ചിത്രത്തിന് തിരുവനന്തപുരം ലൊക്കേഷനാവുകയാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കളിഗ മിനാർ എന്ന ചിത്ര ത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗ മിക്കുന്നുണ്ട്. ആസിഫ് അലി ചിത്രം എ രഞ്ജിത്ത് സിനിമയാണ് അടുത്തിടെ തിരുവനന്തപുരത്ത് ചിത്രീകരിച്ചത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |