വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നായകൻ. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യയിലെ മറ്റൊരു പ്രധാന താരവും അഭിനയിക്കുന്നുണ്ട്. ഏറെ രസകരമായ പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് വിവരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സുരേഷ് ഗോപി -ശോഭന ജോടി വീണ്ടും വെള്ളിത്തിരയിൽ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും ആയിരുന്നു നായകനും നായികയും. ദുൽഖർ സൽമാൻ ആണ് ചിത്രം നിർമ്മിച്ചത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അനൂപ് . അനൂപിന്റെ ഇരട്ട സഹോദരനായ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ് ഭുത വിളക്കും ക്രിസ്മസിന് റിലീസ് ചെയ്യും. ഫഹദ് ഫാസിൽ ആണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |