പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ആദ്യമായി സംവിധാനം ചെയ്യുന്ന ഐ ആം സോറിയുടെ പൂജയും റെക്കോർഡിംഗും തൃശൂർ ചേതന സ്റ്റുഡിയോയിൽ നടന്നു. പ്രണയാർദ്രമായ ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമായ ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും മോഹൻ സിതാരയാണ്.
പ്രദീപ് ശിവശങ്കർ, സുരേന്ദ്രൻ ചെമ്പുകാവ്, ഹസീന എസ്. കാനം, അബ്ദുൾ റസാഖ്, ബാബു യേശുദാസ് എന്നിവരെഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് മോഹൻ സിതാരയുടെ മകൻ വിഷ്ണു മോഹൻ സിതാരയാണ്. മൃദുലവാര്യർസുനിൽ സിതാര, സാലി, ആവണി രതീഷ്, ആദിത്യവിനോദ് എന്നിവരാണ് ഗായകർ. മൊ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ എം.ബി. മുരുകൻ, ബിനോയ് ഇടത്തിനകത്ത്, ജി. പ്രശാന്ത്, മോഹൻ സിതാര എന്നിവർ ചേർന്നാണ്ഐ ആം സോറി നിർമ്മിക്കുന്നത്. വാർത്താപ്രചാരണം : എം.കെ. ഷെജിൻ ആലപ്പുഴ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |