SignIn
Kerala Kaumudi Online
Saturday, 20 April 2024 10.49 AM IST

മോളി കണ്ണമാലി ഹോളിവുഡിലേക്ക്

mm

മലയാളികളുടെ പ്രിയ താരം മോളി കണ്ണമാലി ഹോളിവുഡിലേക്ക്. മലയാളിയായ ജോയി. കെ.മാത്യു സംവിധാനം ചെയ്യുന്ന ടുമാറോ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹോളിവുഡിൽ എത്തുന്നത്.സ്ത്രീധനം സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ് മോളി കണ്ണമാലി ശ്രദ്ധേയയാവുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ ആണ് ശ്രദ്ധേയ സിനിമ.

രാജ്യാന്തര താരങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ടുമാറോ. ലോകത്തിലെ മുഴുവൻ ഭൂഖണ്ഡങ്ങളിൽ നിന്ന് വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉൾപ്പെടുത്തി വ്യത്യസ്ത കഥകൾ ചേർത്ത് ഒരൊറ്റ ചലച്ചിത്രമായാണ് നിർമാണം. ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നത് ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സംവിധായകൻ ജോയ് കെ മാത്യു തന്നെ ആണ്. മാനവികതയുടെയും സ്നേഹത്തിന്റെയും മുഹൂർത്തങ്ങൾ ആകുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ടാസോ ,റ്റിസ്റ്റി ,ജോയ് കെ. മാത്യു ,എലൈസ്,ഹെലൻ ,സാസ്‌കിയ ,പീറ്റർ, ,ജെന്നിഫർ ,ഡേവിഡ്,അലന, ജൂലി,ക്ലെം ,ദീപ , റോഡ് ,തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.പി .ആർ .ഒ മഞ്ജു ഗോപിനാഥ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.