SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.43 PM IST

മമ്മൂട്ടിക്ക് മോഷൻ പോസ്റ്ററിൽ വേറിട്ട പിറന്നാൾ സമ്മാനം

mammu

കൊച്ചി: മഹാനടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാക്കി 'വെള്ളരിക്കാപട്ടണം' സിനിമയുടെ അണിയറപ്രവർത്തകർ ഒരുക്കിയത് മോഷൻ പോസ്റ്ററും വീഡിയോയും. താരങ്ങളായ മഞ്ജുവാര്യരും സൗബിൻ ഷാഹിറും മമ്മൂട്ടിയുടെ സിനിമകളിൽ നിന്നുള്ള രംഗങ്ങൾക്കൊത്ത് അണിനിരക്കുന്ന മോഷൻ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായി.

ഒരു വടക്കൻവീരഗാഥ, വിധേയൻ, അമരം, രാജമാണിക്യം ചിത്രത്തിലെ രംഗങ്ങളാണ് മോഷൻ പോസ്റ്ററിൽ ആവിഷ്കരിച്ചത്. ചന്തുവായും പട്ടേലറായും അച്ചൂട്ടിയായും ബെല്ലാരി രാജയായും മഞ്ജുവാര്യർ എത്തുമ്പോൾ ആരോമലുണ്ണി, തൊമ്മി, രാഘവൻ, ചാമിയാർ കഥാപാത്രങ്ങളായാണ് സൗബിൻ. പ്രെയ്‌സ് ദി ലോഡ് സിനിമയിൽ നിന്നുള്ള ഡയലോഗുമുണ്ട്. പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള സംഭാഷണങ്ങളാണ് ഉപയോഗിച്ചത്.
ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന വെള്ളരിക്കാപ്പട്ടണത്തിന്റെ രചന മാദ്ധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ്. ഗൗതംശങ്കറാണ് ഛായാഗ്രഹണം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അനിൽകപൂർ ഉൾപ്പെടെ പ്രമുഖർ പങ്കുവച്ചിരുന്നു.

കേരളം ലോകസിനിമയ്ക്ക് നൽകിയ വലിയ സംഭാവനകളിലൊന്നാണ് മമ്മൂക്ക. അഭിനയത്തിൽ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുന്ന സമയത്ത് ആദരവ് പ്രകടിപ്പിക്കാനാണ് മോഷൻ പോസ്റ്റർ ഒരുക്കിയത്.

മഹേഷ് വെട്ടിയാർ,സംവിധായകൻ

View this post on Instagram

A post shared by Manju Warrier (@manju.warrier)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMUUTTY BIRTHDAY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.