ചാണ എന്ന ചിത്രത്തിലൂടെ ഭീമൻ രഘു സംവിധായകന്റെ കുപ്പായം അണിയുന്നു. ചിത്രത്തിലെ നായകനും ഭീമൻ രഘു ആണ്. നാലു പതിറ്റാണ്ടു മുൻപ് പിന്നെയും പൂക്കുന്ന കാട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ രഘു ആരിഫ ഹസൻ സംവിധാനം ചെയ്ത ഭീമനിൽ നായകനായി അഭിനയിച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്.
നാനൂറിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ച രഘു ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ സിനിമകളിലെസ്ഥിരം സാന്നിദ്ധ്യമായിരുന്നു. പ്രതിനായകനായും കൊമേഡിയനായും ഒരേപോലെ തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. അജു വർഗീസ്, കവിയൂർ പൊന്നമ്മ, ജനാർദ്ദനൻ എന്നിവരാണ് മറ്റു താരങ്ങൾ. അജു അയിലറയാണ് കഥയും തിരക്കഥയും. എസ്. എം. ആർ ഫിലിംസിന്റെ ബാനറിൽ രഘു കായംകുളം, സുരേഷ് കായംകുളം, കലേഷ് കുമാർ തടിയൂർഎന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |