സ് ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുകയാണ് ഒറ്റ എന്ന ചിത്രം. ബെൻസീന ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബെന്നി. സി.ഡാനിയൽ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു . ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രം ഉടൻ ഒ.ടി.ടിയിൽ റിലീസ് ചെയ്യും.മേബിൾ, അമ്മു, ചാന്ദിനി സുനിൽ, ബെൻസിനോവ്, രാജു അറയ്ക്കൽ, സന്തോഷ്, എൽദോസ് ,അനിൽകുമാർ, ശശി അല്ലപ്ര, ബിജു വൈദ്യൻ, ആദിത്യൻ അനീഷ്, ആരാധ്യ ഹെൻട്രി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ആയിരത്തിൽ ഒരുവൻ, താപ്പാന, ദ്രോണ, ഹരിഹരൻ പിള്ള ഹാപ്പിയാണ് ,സി .ഐ.ഡി.മൂസ, ലേലം ,ഒരു നാൾ വരും,പിഗ്മാൻ രാമ രാവണൻ, തിരകൾക്കപ്പുറം, ആയുർരേഖ, ലക്കി ജോക്കേഴ്സ്, ഒരിടത്തൊരു പോസ്റ്റുമാൻ, തുടങ്ങിയ ചിത്രങ്ങളിലും, നിരവധി സീരിയലുകളിലും പ്രധാന വേഷം അവതരിപ്പിച്ച്, ശ്രദ്ധേയയായ നിമിഷ ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായിക.കോയമ്പത്തൂർ സിദ്ധാ പുത്തൂർ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയായ പ്രസാദ് തൃക്കുറ്റിശ്ശേരിയാണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |