ദി റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയാണ് ഫ്രം എ നേറ്റീവ് ഡോട്ടർ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഗായിക ചിന്മയി ശ്രീപാദയും എൻജോയ് എൻജാമിയിലൂടെ സുപരിചിതനായ അറിവും വോയ്സ് ഒഫ് വോയ്സ്ലെസ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ഇതിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുഹ്സിൻ പരാരിയുടെ നേറ്റീവ് ബാപ്പ, ഫ്യൂണ റൽ ഒഫ് എ നേറ്റീവ് സൺ എന്നീ മ്യൂസിക് വീഡിയോ സീരിസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണിത്. കോഴിപ്പങ്ക് എന്ന സച്ചിദാനന്ദൻ കവിത മുഹ്സിന്റെ നിർമ്മാണ സംരംഭത്തിൽ കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു. അഭിലാഷ് കുമാർ സംവിധാനം നിർവഹിച്ച് ശേഖർ മേനോൻ സംഗീത സംവിധാനം നിർവഹിച്ച് ശ്രീനാഥ് ഭാസി പാടിയ കോഴിപ്പങ്ക് യൂ ട്യൂബിൽ ഹിറ്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |