ജയസൂര്യ, ജാഫർ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ''ഈശോ' എന്ന് പേരിട്ടു. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സുനീഷ് വാരനാടാണ് ഇൗ ത്രില്ലറിന്റെ രചന നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ- എൻ.എം ബാദുഷ, ബിനു സെബാസ്റ്റ്യൻ.
ഛായാഗ്രഹണം റോബി വർഗീസ് രാജ്. സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം പകരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ, എഡിറ്റർ- ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-സിനറ്റ് സേവ്യർ, ആക്ഷൻ-ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി -ബൃന്ദ മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടർ -വിജീഷ് പിള്ള , കോട്ടയം നസീർ, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഡിസൈൻ -10പോയിന്റ്സ്, വാർത്ത പ്രചരണം -പി.ശിവപ്രസാദ് , മഞ്ജു ഗോപിനാഥ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |