മകനുള്ള സ്നേഹ സമ്മാനമായി ഒരുക്കിയ കണ്ണേ കൺമണിയേ എന്ന ഗാനത്തിൽ നജിം അർഷാദിനൊപ്പം ഗാനം ആലപിച്ച് ഭാര്യ തസ്നി. ഒരു സമ്പൂർണ കുടുംബ ആൽബമായി പുറത്തിറങ്ങിയ ഗാനത്തിൽ തസ്നിയുടെ ആലാപനം ശ്രോതാക്കൾ കൈനീട്ടി സ്വീകരിച്ചു. പാട്ടിൽ നജിമും തസ്നിയും മകൻ ഇല്ലു എന്ന ഇൽഹാൻ അഷ്കും ചേർന്നുള്ള സ്നേഹാർദ്രനിമിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ മകന് എക്കാലവും ഓർത്തുവയ്ക്കാനുള്ള സ്നേഹ സമ്മാനമാണ് ഈ സംഗീത ആൽബമെന്ന് നജിം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സച്ചു സുരേന്ദ്രനാണ് പാട്ടിന്റെ സംവിധാനവും എഡിറ്റിംഗും. അരുൺ ഏളാട്ട് ഗാനരചന നിർവഹിച്ചു. ദാസ്. കെ. മോഹനൻ ഗാനരംഗങ്ങൾ ചിത്രീകരിച്ചു. നജിമിന്റെ സഹോദരൻ സജിം നൗഷാദ് പാട്ടിന്റെ മിക്സിങ്ങും ജോനാഥൻ ജോസഫ് മാസ്റ്ററിങ്ങും നിർവഹിച്ചു. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള നജിം അർഷാദ് സംഗീത സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |