നമിത പ്രമോദും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്ന കാര്യമാണ് .ഇവരൊന്നിച്ച് കൂടുമ്പോൾ ആഘോഷമാക്കാറുള്ള നിമിഷങ്ങൾ ഇരുവരും തങ്ങളുടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മീനാക്ഷി പങ്കുവച്ച ചിത്രമാണ് തരംഗമാവുന്നത്. 'ആത്മമിത്രങ്ങളിൽ വിശ്വസമില്ലായിരുന്നു പക്ഷേ.." എന്ന കാപ്ഷനോടെയാണ് മീനാക്ഷി നമിതയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് .'ജീവിതത്തിലെ മുത്തുമണി" എന്ന് ഫോട്ടോയ്ക്ക് താഴെ നമിത കമന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |