SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.43 PM IST

നാനിയുടെ വേറിട്ട മുഖത്തിൽ ദസ്ര ഫസ്റ്റ് ലുക്ക്

nani

നാനിയുടെ പാൻ ഇന്ത്യൻ ചിത്രമായ ദസ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസും ആക്ഷൻ നിറഞ്ഞതുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോസ്റ്ററിൽ നാനിയുടെ വേറിട്ട മുഖമാണ് . തെലുങ്ക് ,തമിഴ്, കന്നഡ, മലയാളം ,ഹിന്ദി ഭാഷകളിലായായി ഒരുങ്ങുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക.സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ,

നവാഗതനായ ശ്രീകാന്ത് ഒടെല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെരുകുറി ചിത്രം നിർമ്മിക്കുന്നു.സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം പകരുന്നു .എഡിറ്റർ-നവീൻ നൂലി. പ്രൊഡക്ഷൻഡിസൈനർ- അവിനാഷ് കൊല്ല ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിജയ് ചഗന്തി പി .ആർ. ഒ- എ .എസ് ദിനേശ്, ശബരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NANI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.