വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത് കുമാർ നായകൻ. അജിത്ത് കുമാറിന്റെ 62-ാമത് ചിത്രമാണ്. നയൻതാര ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് റിപ്പോർട്ട്. വിശ്വാസം, ആരംഭം, ബില്ല, ഏകൻ എന്നിവയാണ് അജിത്തും നയൻതാരയും നായകനും നായികയുമായി അഭിനയിച്ച ചിത്രങ്ങൾ.ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപത്രത്തെയാണ് അജിത് അവതരിപ്പിക്കുന്നത്. ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. മറ്റു ഭാഷാസിനിമകളിൽ നിന്നുള്ള താരങ്ങളും അണിനിരക്കുന്ന ചിത്രം ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ഒരുക്കുന്നു. അടുത്തവർഷം മദ്ധ്യത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
അതേസമയം നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഘ്നേശ് ശിവൻ സംവിധാനം കാത്തു വാക്കുലെ രണ്ട് കാതൽ റിലീസ് ഒരുങ്ങുന്നു. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലൂടെ ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി തമിഴിൽ എത്തുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |