തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര യുവതാരം പൃഥ്വിരാജിന്റെ നായികയാകാനൊരുങ്ങുന്നു. ചരിത്രവിജയമായ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ് നയൻസ് പൃഥ്വിരാജിന്റെ നായികയാകുന്നത്. മോഹൻലാലിനൊപ്പമഭിനയിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണത്തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജ് ഗോൾഡിൽ ജോയിൻ ചെയ്യും. സെപ്തംബർ രണ്ടാം വാരം എറണാകുളത്ത് ചിത്രീകരണമാരംഭിക്കുന്ന ഗോൾഡ് നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജും മാജിക്ക് ഫ്രെയിം ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |