മേജർ ചിത്രങ്ങൾക്കൊപ്പം ഈ മാസം സുരാജും ഷൈനും സൗബിനും അർജുനും ബേസിലും എെശ്വര്യ ലക്ഷമിയും,എത്തുന്നു
ഈ മാസം ചെറിയ ചിത്രങ്ങളുടെ റിലീസ് വെടിക്കെട്ട്. വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം മത്സരിക്കുകയാണ് ചെറിയ ചിത്രങ്ങൾ. ഒക്ടോബർ 14ന് മേജർ റിലീസായി അനൂപ് മേനോൻ കണ്ണൻ ചിത്രമായ വരാൽ എത്തുന്നുണ്ട്. ഇടവേളയ്ക്കുശേഷം സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്കരൻ അന്നേദിവസം റിലീസ് ചെയ്യും. ഇന്ദ്രൻസ്, രൺജി പണിക്കർ, കലാഭവൻ ഷാജോൺ, സിദ്ധാർത്ഥ് രാജൻ, ശ്രവണ, അംബിക തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വിനുമോഹൻ, ഭഗത് മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് നെട്ടത്താനി സംവിധാനം ചെയ്യുന്ന ഒരു പക്കാ നാടൻ പ്രേമം എന്ന ചിത്രവും 14നാണ് റിലീസ്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് അച്ചു വിജയൻ സംവിധാനം ചെയ്യുന്ന വിചിത്രം എന്ന ചിത്രത്തിന്റെ റിലീസും 14നാണ്. ലാൽ, കനി കുസൃതി, കേതകി നാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന രോമാഞ്ചം ഒക്ടോബർ റിലീസിനാണ്. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ 21ന് തിയേറ്ററിൽ എത്തും. ആനന്ദ് മൻമഥൻ, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജുപിള്ള എന്നിവരാണ് മറ്റു താരങ്ങൾ.സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്രിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ 28ന് റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുമാരി അന്നേ ദിവസം എത്തും. രണത്തിനുശേഷം നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് സുപ്രധാന താരം. കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് 28ന് റിലീസ് ചെയ്യും. ഇരുവരുമാണ് ചിത്രത്തിലെ നായകൻമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |