ന്യൂയോർക്ക് ലോങ് ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ശ്രീവല്ലഭൻ സംവിധാനം ചെയ്ത ധരണി എന്ന ചിത്രത്തിന് മൂന്നു പുരസ്കാരങ്ങൾ. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഛായാഗ്രഹണം(ജിജു സണ്ണി), മികച്ച രണ്ടാമത്തെ നടൻ( എം. ആർ .ഗോപകുമാർ )എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ.രതീഷ് രവി , പ്രൊഫ: അലിയാർ , ശ്രീകുമാർ പള്ളിപ്പുറം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ശ്യാമം, പകരം , പച്ച എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീവല്ലഭൻ സംവിധാനം ചെയ്ത ധരണി ലോകമെമ്പാടും ഉള്ള ചലച്ചിത്ര മേളകളിൽ നിന്ന് ഒട്ടനവധി അവാർഡുകൾ നേടി.ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം , ഛായാഗ്രഹണം, സംവിധാനം, ഓഡിയോഗ്രഫി എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചു. ധരണിയിലെ ശബ്ദ മിശ്രണത്തിന് എം. ആർ. രാജാകൃഷ്ണന് ജെ. സി ഡാനിയേൽ പുരസ്കാരവും രതീഷ് രവിക്കും , ചിത്രത്തിനും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജൂറി പ്രത്യേക അവാർഡും ലഭിച്ചു. പാരലാക്സ് ഫിലിം ഹൗസിന്റെ ബാനറിലാണ് നിർമാണം. സംഗീതം -രമേശ് നാരായണൻ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |