നിമിഷ സജയൻ നായികയാവുന്ന മറാത്തി ചിത്രം ഹവാ ഹവായി ട്രെയിലർ പുറത്ത്. നിമിഷ അഭിനയിക്കുന്ന ആദ്യ മറാത്തി ചിത്രമാണ്. മലയാളത്തിന് പുറമെ ആദ്യമായാണ് നിമിഷ മറ്റൊരു ഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നത്. മഹേഷ് തിലേകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വർഷ ഉസ്ഗോവൻകർ, സമീർ ചൗഘു ലേ, കിഷാരി ഗോഡ്ബോലെ, സിദ്ധാർത്ഥ് യാദവ്, പൂജ നായക്, അങ്കിത് മോഹൻ, ബിപിൻ സമർവെ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും എഡിറ്റിംഗും സംവിധായകൻ തന്നെയാണ്. ഒപ്പം സഹനിർമ്മാണവും നിർവഹിക്കുന്നു. വിജയ് ഷിൻഡേയും മഹേഷ് തിലേകറും ചേർന്നാണ് നിർമ്മാണം.
പങ്കജ് പഡ്ഘാൻ ആണ് സംഗീത സംവിധാനം.അതേസമയം മലയാളത്തിൽ ഒരു തെക്കൻ തല്ല് കേസാണ് നിമിഷ നായികയായി അവസാനം തിയേറ്രറിൽ എത്തിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |