SignIn
Kerala Kaumudi Online
Friday, 19 April 2024 5.55 AM IST

നിമിഷ സജയൻ ബോളിവുഡിലേക്ക് 

nimisha

ദേശീയ പുരസ്‌കാര ജേതാവ് ഒനിർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡിലേക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് നിമിഷ സജയൻ. ഒനിർ തന്നെ സംവിധാനം ചെയ്ത ഐം ആം ലൈക് ഐ ആം എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സെ്ര്രപംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.


ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെയാണ് നിമിഷ അഭിനയ രംഗത്ത് എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ പ്രകടനം നിമിഷയുടെ പ്രശംസിനിയമായിരുന്നു. ഈ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു.മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടാണ് ഏറ്റവുമൊടുവിൽ നിമിഷയടേതായി റിലീസിനെത്തിയ ചിത്രം. നിലവിൽ മാലിക് എന്ന മഹേഷ് നാരായണൻ ചിത്രമാണ് നിമിഷയടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷമാണ് നിമിഷ അവതരിപ്പിക്കുന്നത്. ആമസോണിൽ പ്രൈമിൽ ജൂലൈ 15ന് ചിത്രം റിലീസിനെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIMISHA SAJAYAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.