SignIn
Kerala Kaumudi Online
Thursday, 25 April 2024 11.21 AM IST

മമ്മൂട്ടി ദുബായിലേക്ക്

mammotty

നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ദുബായിലേക്ക് ഷിഫ് ട് ചെയ്യുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി ദുബായിലേക്ക് പോകുന്നു. അഞ്ചുദിവസത്തെ ചിത്രീകരണമാണ് ദുബായിൽ പ്ളാൻ ചെയ്യുന്നത്. ചിത്രത്തിലെ സുപ്രധാന രംഗങ്ങളാണ് ദുബായിൽ ചിത്രീകരിക്കുന്നത്. എറണാകുളത്തെ ചിത്രീകരണം ഇന്നു കൊണ്ട് പൂർത്തിയാവും. പതിമൂന്നിന് മലപ്പുറത്ത് പുനരാരംഭിക്കുന്ന ചിത്രീകരണം മൂന്നു ദിവസം അവിടെ ഉണ്ടാവും. തുടർന്നാണ് ദുബായിലേക്ക് ഷിഫ്ട് ചെയ്യുക. ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണ്ണൂർ, റിയാസ് നർമകല, ജോർഡി പൂഞ്ഞാർ എന്നിവരാണ് ത്രില്ല‌ർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ആണ് രചന നിർവഹിക്കുന്നത് .ഏപ്രിൽ 3നാണ് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്തത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നട സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. എൻ.എം. ബാദുഷ ആണ് സഹനിർമ്മാതാവ്. എഡിറ്റർ: കിരൺദാസ്, കലാസംവിധാനം: ഷാജി നടുവിൽ. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. ഓണം റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NISAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.