ലീഡ്- കൊച്ചി ഷെഡ്യൂളിനുശേഷം വീണ്ടും മണാലിയിൽ
നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം എന്നചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് മണാലി ഷെഡ്യൂൾ പാക്കപ്പ് ആയത്. കൊച്ചി ഷെഡ്യൂൾ ഫെബ്രുവരിയിൽ ആരംഭിക്കാനാണ് തീരുമാനം. അതിനുശേഷവും മണാലിയിൽ ചിത്രീകരണം ഉണ്ടാവും. വേനൽക്കാല ചിത്രീകരണമാണ് മണാലിയിൽ പ്ളാൻ ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലേക്ക് എത്തിയ തെന്നിന്ത്യൻ താരം കയാദു ലോഹർ ആണ് നായിക. വിനയ് ഫോർട്ട്, നിഖില വിമൽ, കൃഷ്ണ ശങ്കർ , നമിത കൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്കുശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിവേക് രഞ്ജിത് രചന നിർവഹിക്കുന്നു. കിളി പോയി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു വിവേക്.പ്രദീഷ് എം. വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. രാഹുൽ രാജ് ആണ് സംഗീത സംവിധാനം. പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. അതേസമയം സാറ്റർഡേ നൈറ്റ് ആണ്അവസാനം തിയേറ്ററിൽ എത്തിയ നിവിൻ പോളി ചിത്രം. റോഷൻ ആൻഡ്രൂസ് - നിവിൻ പോളി കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിൽ അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിത്സൻ, സാനിയ അയ്യപ്പൻ, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തൻ, ശാരി എന്നിവരാണ് മറ്റു താരങ്ങൾ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |