ചിത്രീകരണം നാളെ ആരംഭിക്കും.
മിഖായേലിനുശേഷം നിവിൻ പോളിയും സംവിധായകൻ ഹനീഫ് അദേനിയും ഒരുമിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം നാളെ ദുബായിൽ ആരംഭിക്കും. വിനയ് ഫോർട്ട്, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഗണപതി, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പത്തുദിവസത്തെ ചിത്രീകരണം കേരളത്തിൽ ഉണ്ടാകും.ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി നിവിൻ 15 കിലോ ശരീരഭാരം കുറച്ചിട്ടുണ്ട്.
പുതിയ രൂപത്തിലെ നിവിനെ കണ്ട് ആരാധകർ അത്ഭുതപ്പെടുന്നു. ഇപ്പോൾ കുടുംബസമേതം ദുബായിലുള്ള നിവിൻ ഹനീഫ് അദേനിയുടെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ ശേഷമേ മടങ്ങുകയുള്ളൂ. സാറ്റർഡേ നൈറ്റിനുശേഷം നിവിൻ പോളിയും സാനിയ അയ്യപ്പനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം.മാജിക് ഫ്രെയിംസിന്റെയും പോളി ജൂനിയറിന്റെയും ബാനറിൽ നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം.
ഹനീഫ് അദേനിയുടെചിത്രത്തിന് ശേഷം വിനയ് ഗോവിന്ദിന്റെ താരത്തിന്റെ തുടർ ചിത്രീകരണത്തിൽ നിവിൻ ജോയിൻ ചെയ്യും. കയാദു ലോഹർ, നിഖില വിമൽ എന്നിവർ നായികമാരാകുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഫെബ്രുവരിയിൽ കൊച്ചിയിൽ ആരംഭിക്കും. മണാലിയിലും തുടർ ചിത്രീകരണം ഉണ്ടാകും. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി ആണ് താരം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |