യുവതാരങ്ങളായ നൂറിൻ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറും വിവാഹിതരാകുന്നു. ഇരുവരും ഏറെനാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ നൂറിൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. വിവാഹ ശേഷവും സിനിമയിൽ അഭിനയിക്കാനാണ് നൂറിന്റെ തീരുമാനം. 2017ൽ ചങ്ക്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന നൂറിൻ ഒരു അഡാർ ലൗ എന്ന ചിത്രത്തിലാണ് നായികയാവുന്നത്. ബർമുഡ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ജൂൺ, മാലിക്, ഗാങ്സ് ഒഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫർ ശ്രദ്ധ നേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്. നൂറിനും ഫഹിമും ചേർന്ന് തിരക്കഥ എഴുതാനുള്ള ഒരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |