SignIn
Kerala Kaumudi Online
Thursday, 25 April 2024 9.27 AM IST

ഇന്ദ്രജിത്തിന് നായിക നൈല ഉഷ

സംവിധാനം: സനൽ വി. ദേവൻ

ചിത്രീകരണം ഇന്ന് ഇരിങ്ങാലക്കുടയിൽ

nyla

നവാഗതനായ സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും നൈല ഉഷയും പ്രധാന വേഷത്തിൽ എത്തുന്നു.നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ഇരിങ്ങാലക്കുടയിൽ ആരംഭിക്കും. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിനുശേഷം അഭയകുമാർ കെ. ,അരുൺ കുര്യൻ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന് അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിനുശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രജിത്തും നൈല ഉഷയും ഇതാദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്.നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ച സനൽ വി. ദേവൻ നടി സരയുവിന്റെ ഭർത്താവാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NYLA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.