SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.04 PM IST

സ്വപ്നവാഹനം സ്വന്തമാക്കിയ സന്തോഷത്തിൽ താരങ്ങൾ 

aa


തങ്ങളുടെ ഗ്യാരേജിൽ പുത്തൻ വാഹനമെത്തിയതിന്റെ സന്തോഷത്തിലാണ് മഞ്ജു പിള്ളയും നൈല ഉഷയും അന്ന ബെന്നും. ടാറ്റ ഹാരിയറാണ് മഞ്ജുവിന്റെ പുതിയ അതിഥി. നൈലയുടേത് റേഞ്ച്‌റോവർ സ്‌പോർട്‌സ് ബ്ലാക്ക് എഡിഷൻ. സംസ്ഥാന സർക്കാറിന്റെ മികച്ച നായികയ്ക്കുള്ള അവാർഡിന്റെ സന്തോഷത്തിന് പുറകെയാണ് അന്ന കിയ സോണറ്റ് സ്വന്തമാക്കിയത്. 21.09 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള XZA+ ഡാർക്ക് എഡിഷൻ ഹാരിയറാണ് മഞ്ജു തിരഞ്ഞെടുത്തത്. നേരത്തെ വെള്ള നിറത്തിലുള്ള ഔഡി എ7 നായിരുന്നു നൈല ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഒപ്പം കൂടിയ റേഞ്ച്‌റോവർ ഡാർക്ക് എഡിഷനാണ്.നൈലയുടെ ഇഷ്ട നിറവും ബ്ലാക്കാണ്.

കിയ ഇന്ത്യയിൽ പുറത്തിറക്കിയ മൂന്നാമത്തെ വാഹനമായ സോണന്റിന്റെ ബ്ലാക്ക് എഡിഷനാണ് അന്നയുടേത്. മൂവരും തങ്ങളുടെ സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ്.

സോണറ്റിന്റെ ജിടിഎക്‌സ് പ്ലസ് എന്ന ഓട്ടമാറ്റിക് വകഭേദമാണ് അന്ന സ്വന്തമാക്കിയത്. ഒരു ലീറ്റർ എൻജിനുള്ള വാഹനത്തിന് 7 സ്പീഡ് ഡിസിടി ഗിയർബോക്‌സാണ്. ഏകദേശം 12.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.ഹാരിയർ ബാഡ്ജ്, കറുപ്പിൽ പൊതിഞ്ഞ 18ഇഞ്ച് അലോയ് വീലുകൾ, കറുത്ത ഇന്റീരിയർ, ലെതറേറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയാണ് മഞ്ജു സ്വന്തമാക്കിയ ടാറ്റ ഹാരിയറിന്റെ പ്രധാന സവിശേഷതകൾ.

85 ലക്ഷം മുതൽ ഏതാണ്ട് ഒരു കോടിയിലധികം വിലയുണ്ട് നൈല ഉഷയുടെ പുതിയ റേഞ്ച് റോവറിനെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല ദുബായ് വിപണിയിൽ നിന്നാണ് തന്റെ റേഞ്ച് റോവർ സ്വന്തമാക്കിയത്. പുതിയ അതിഥി എത്തിയ വിശേഷം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. പുത്തൻ റേഞ്ച് റോവറിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAILA USHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.