ഭൂരിഭാഗവും കാനഡയിൽ ചിത്രീകരിച്ച റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ഒരു കനേഡിയൻ ഡയറിയിലൂടെ മലയാള സിനിമ സംവിധാനരംഗത്തേക്ക് പുതിയൊരു വനിത കൂടി എത്തിയിരിക്കുകയാണ്. പേര് സീമ ശ്രീകുമാർ .
80 ശതമാനത്തോളം കാനഡയിൽ തന്നെ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ കൂടിയാണ് ഒരു കനേഡിയൻ ഡയറി. സംവിധാനത്തോടൊപ്പം ചിത്രത്തിലെ ഒരു മനോഹര ഗാനവും സീമ ശ്രീകുമാർ ആലപിച്ചിട്ടുണ്ട്.
'കാണാതാവുന്ന സെറയെ അന്വേഷിച്ചുള്ള സൂര്യ നാരായണന്റെ യാത്രയാണ് ഒരു കനേഡിയൻ ഡയറി.നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ കാനഡയുടെ മനോഹര ദൃശ്യഭംഗി നിറഞ്ഞു നിൽക്കുന്നുണ്ട്. ഇത് കാണുന്നവർക്ക് പുതിയൊരു അനുഭവമായിരിക്കും. 25 ഡിഗ്രി സെൽഷ്യസിൽ ചിത്രീകരിച്ച രംഗങ്ങളുണ്ട്. അതെല്ലാം ഞങ്ങൾക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു.അതുപോലെ പുതിയ ഒരു സംവിധായിക സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നതും കൂടാതെ അഭിനേതാക്കൾ മുഴുവൻ പുതുമുഖങ്ങളും എന്നുള്ളതും വെല്ലുവിളി തന്നെയായിരുന്നു.ഇനിയും നല്ല സിനിമകൾ ചെയ്യണം. നല്ല തിരക്കഥകൾക്കാണ് എപ്പോഴും പ്രാധാന്യം നൽകുന്നത്. "" സന്തോഷത്തിലാണ് സീമ ശ്രീകുമാർ.
പോൾ പൗലോസ് , ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറിൽ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പുതുമുഖ അഭിനേതാക്കൾക്കും ഗായകർക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖിൽ കവലയൂർ, പിന്നണി ഗായകന്മാരായ ഉണ്ണിമേനോൻ,മധു ബാലകൃഷ്ണൻ, വെങ്കി അയ്യർ,കിരൺ കൃഷ്ണൻ,രാഹുൽ കൃഷ്ണൻ ,മീരാ കൃഷ്ണൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.എഡിറ്റിംഗ് വിപിൻ രവിനിർവഹിക്കുന്നു .പ്രൊഡക്ഷൻ കൺട്രോളർ : സുജയ് കുമാർ.ജെ.എസ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |