SignIn
Kerala Kaumudi Online
Friday, 29 March 2024 2.34 PM IST

ഓസ്‌കാർ സാദ്ധ്യതാ പട്ടികയിൽ ആർ.ആർ.ആർ, അഞ്ചു വിഭാഗങ്ങളിൽ നോമിനേഷന് സാദ്ധ്യതയെന്ന് പ്രവചനം

rrr

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആർ ഓസ്കാർ നേടുമെന്ന് പ്രവചന റിപ്പോർട്ട്. അമേരിക്കൻ മാഗസിൻ വെറൈറ്റി പുറത്തുവിട്ട ഓസ്‌കാർ സാദ്ധ്യത പട്ടികയിലാണ് ചിത്രത്തിന്റെ പേര്. അഞ്ചു കാറ്റഗറിയിൽ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ളേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർ,ആർ.ആറിന് സാദ്ധ്യത കല്പിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനിൽ വെറൈറ്റി സാദ്ധ്യത പറയുന്നത് ജൂനിയർ എൻ.ടി. ആറിനും രാം ചരണിനുമാണ്. ആര് അവാർഡ് സ്വന്തമാക്കുമെന്ന് ചർച്ചയും ട്രോളുകളും സംഘടിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ.രാജമൗലി തന്നെ സംവിധാനം ചെയ്ത ബാഹബലി സീരിസിനു പിന്നാലെ എത്തിയ ആർ.ആർ.ആർ ചരിത്ര വിജയമാണ് നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OSCAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.