ദ് എലിഫന്റ് വിസ്പെറേഴ്സ്
ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ
95-ാമത് ഓസ്കാർ അവാർഡുകളുടെ അവസാന ഘട്ട നോമിനേഷനിൽ ഒറിജനൽ സോംഗ് വിഭാഗത്തിൽ എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനം തിരഞ്ഞെടുക്കപ്പെട്ടു.
ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ റിലീസായ ദ് എലിഫന്റ് വിസ്പറേഴ്സ് എന്ന ഇന്ത്യൻ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു.
നാട്ടു നാട്ടു ഗാനം ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയിരിന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല.
എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമയായ ഓൾ ക്വയറ്റ് ഓഫ് ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) സംവിധാനം ചെയ്ത എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ.
കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ അക്കാദമിയുടെ സാമുവൽ ഗോൾഡ് വിൻ തിയേറ്ററൽ കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്കാർ നേടിയ ബ്രിട്ടീഷ് നടന് റിസ് അഹമ്മദും അമേരിക്കൻ നടി ആലിസണ് വില്യംസും ചേർന്നാണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.
മാർച്ച് 12നാണ് അന്തിമ പുരസ്കാര പ്രഖ്യാപനം..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |