SignIn
Kerala Kaumudi Online
Thursday, 25 April 2024 7.41 PM IST

ഒടിടിയിൽ സിനിമയുടെ കൊയ്ത്തുകാലം

sultan

തിയേറ്ററുകളുടെ വാതിലുകൾ വീണ്ടും അടഞ്ഞതോടെ പുത്തൻ റിലീസുകൾ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. തിയേറ്ററുകളിൽ ഏതാനും ദിവസങ്ങൾ പ്രദർശിപ്പിക്കുകയും കൊവിഡ് കൂടിയതോടെ തിയേറ്ററുകളിൽനിന്ന് പിൻവലിച്ച സിനിമകൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് കർണൻ. ഏപ്രിൽ 9 ന് കർണൻ ഇന്ത്യയൊട്ടാകെ പ്രദർശനത്തിന് എത്തിയിരുന്നു. ലാൽ, രജിഷ വിജയൻ, യോഗി ബാബു, ഗൗര ജി കിഷൻ തുടങ്ങി വലിയ ഒരു താരനിരതന്നെയുണ്ട്. മേയ് 6 ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിട്ട വൺ മാർച്ച് 26 നാണ് തിയേറ്ററുകളിൽ എത്തിയത്.എന്നാൽ ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സിലും റിലീസ് ചെയ്തു. ദി പ്രീസ്റ്റിനുശേഷം മമ്മൂട്ടിയുടേതായി ഒടിടിയിൽ റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് വൺ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി - സഞ്ജയ് ടീമാണ്. ഇച്ചായീസ് പ്രൊഡക്ഷൻസാണ് വൺ നിർമ്മിച്ചത്.

പവൻ കല്യാൺ നായകനായി എത്തുന്ന വക്കീൽ സാബ് ഇന്നലെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായി എത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് വക്കീൽ സാബ്. തപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ് എന്നിവരാണ് മറ്റ് താരങ്ങൾ. അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഏപ്രിൽ 9 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറും ദിൽ രാജുവും ചേർന്നാണ് നിർമ്മിക്കുന്നത്.

കാർത്തി നായകനായ സുൽത്താൻ മേയ് 2 ന്ആഹാ ഒടിടി പ്ളാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ഏപ്രിൽ 2 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക രശ്മിക മന്ദാനയാണ്. ആക്ഷനും റൊമാൻസിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് സുൽത്താൻ. യോഗി ബാബു,മൻസൂർ അലിഖാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. എസ്.ആർ. പ്രകാശ് ബാബു, എസ്.ആ,ർ. ബാബു എന്നിവർ ചേർന്നാണ് നിർമ്മാണം. ബോളിവുഡിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായ സൽമാൻ ഖാൻ രാധെ സീ പ്ളക്സിൽ മേയ് 13 ന് റിലീസ് ചെയ്യും. പ്രഭുദേവയാണ് സംവിധാനം. ദിഷ പട്ടാണിയാണ് നായിക. രാകുൽ പ്രീത്സിംഗ്. അർജുൻ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സർദാർ കാ ഗ്രാന്റ്സൺ മേയ് 18 ന് നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്യും. ധനുഷ് ചിത്രം ജഗമേ തന്തിരം മേയിൽ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യും. തീയതി തീരുമാനിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OTT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.