കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒറ്റിന്റെ പുതിയ ഷെഡ്യൂൾ മുംബെയിൽ ആരംഭിച്ചു. തീവണ്ടിക്കുശേഷം ടി.പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമിഴിൽ രണ്ടകം എന്നാണ് പേര്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തെലുങ്ക് താരം ഇൗഷ റെബ ആണ് നായിക. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ഇരുപത്തിയഞ്ച് വർഷത്തിനുശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ദ് ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ്. സജീവിന്റേതാണ് തിരക്കഥ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |