ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. വൻവിജയം നേടിയ പൊറിഞ്ചു മറിയം ജോസിനുശേഷം ജോഷി ഒരുക്കുന്ന ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ ഗോകുൽ സുരേഷ് അവതരിപ്പിക്കുന്നു.
ഒരു കൊടും കുറ്റവാളിയെ തേടിയുള്ള അന്വേഷണവും ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളും നൽകുന്ന ട്രെയിലർ ക്രൈം ത്രില്ലർ ചിത്രമെന്ന് അടയാളപ്പെടുത്തുന്നു. നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനിടോം, ഷമ്മി തിലകൻ തുടങ്ങി വൻതാര നിര അണിനിരക്കുന്നു.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രഹിന് ആർ.ജെ. ഷാനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററുകളിൽ എത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |