പാർവതി തിരുവോത്ത് സംവിധായികയാകാനൊരുങ്ങുന്നു. കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷാദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കാനാണ് പാർവതിയുടെ തീരുമാനമെന്നറിയുന്നു. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചോ മറ്റു സാങ്കേതിക പ്രവർത്തകരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
നെറ്റ്ഫ്ലിക്സിന്റെ എം.ടി സീരീസിലെ ശ്യാമപ്രസാദ് ചിത്രം പൂർത്തിയാക്കിയ പാർവതി ഇപ്പോൾ എറണാകുളത്ത് മമ്മൂട്ടി നായകനാകുന്ന പുഴുവിലഭിനയിച്ചുവരികയാണ്. മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് എസ്. ജോർജ് നിർമ്മിച്ച്നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ മൂന്ന് ദിവസത്തെ ചിത്രീകരണം കുട്ടിക്കാനത്തുമുണ്ട്. ഒക്ടോബർ രണ്ടാം വാരം പുഴുവിന്റെ ചിത്രീകരണം പൂർത്തിയാകും.
ബിജുമേനോനും ഷറഫുദ്ദീനും അഭിനയിച്ച ആർക്കറിയാം , ആന്തോളജി ചിത്രമായ ആണും പെണ്ണും എന്നിവയാണ് പാർവതിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.തമിഴിൽ നവരസ ആന്തോളജി ചിത്രത്തിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |