കണ്ടതൊന്നുമല്ല കാണാത്ത ഈ കാഴ്‌ചകളും പഴശിരാജയിലുണ്ടായിരുന്നു

Saturday 12 January 2019 4:14 PM IST
mammotty-pazhasi-raja

കേരളം സിംഹം പഴശിരാജയായി മെഗാ സ്‌റ്റാർ മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമാണ് മമ്മൂട്ടി–ഹരിഹരൻ–എം.ടി കൂട്ടുകെട്ടിൽ പിറന്ന പഴശിരാജ. 2009ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ മികച്ച സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു. മമ്മൂട്ടിക്കൊപ്പം ശരത് കുമാർ, മനോജ് കെ ജയൻ, സുമൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ദേശീയ പുരസ്‌കാരങ്ങളടക്കം നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ സിനിമയിൽ നിന്നും നീക്കം ചെയ്‌ത ഈ രംഗം പിന്നീട് 75ാം ദിനം കൂട്ടിചേർക്കുകയായിരുന്നു. എന്നാൽ സിനിമയുടേതായി പുറത്തിറങ്ങിയ ഡിവിഡി പ്രിന്റുകളിൽ ഇത് ഉൾപ്പെടുത്തിയിരുന്നില്ല.

പഴശിരാജയും പഴയംവീടൻ ചന്തുവും തമ്മിലുള്ള അത്യുഗ്രൻ വാൾപയറ്റാണ് ഈ രംഗത്തിൽ കാണാനാകുക. സിനിമയുടെ നീളക്കൂടുതൽ കാരണമാണ് ആക്ഷൻ രംഗം അണിയറപ്രവർത്തകർ നീക്കം ചെയ്‌തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA