സണ്ണി വയ്നും അഹാന കൃഷ്ണയും നായകനും നായികയുമാകുന്ന ക്രൈം കോമഡി ത്രില്ലറായ പിടികിട്ടാപ്പുള്ളി ഒ.ടി.ടി റിലീസിന്. ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ആവിഷ്കരിക്കുന്നത്. ആള് മാറി തട്ടിക്കൊണ്ടുപോകുന്നതിനെ തുടർന്നുള്ള പൊല്ലായ്മകളാണ് ചിത്രത്തിനാധാരം. മെറീന മൈക്കിൾ, അനൂപ് രമേഷ്, മേജർ രവി, തുടങ്ങിയവരും താരനിരയിലുണ്ട്.
രചന: സുമേഷ്. വി. റോബിൻ, വിനായക് ശശികുമാറിന്റെയും മനുമഞ്ജിത്തിന്റെയും വരികൾക്ക് പി.എസ്. ജയഹരി സംഗീത സംവിധാനം നിർവഹിക്കുന്നു.ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ ജിഷ്ണു ശ്രീകണ്ഠൻ, ക്രൈം - കോമഡി വിഭാഗത്തിൽപ്പെടുന്ന ദർദേ ഗുജേ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം ദർദേഗുജേയ്ക്ക് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |