'അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല. പൊട്ടുകുത്താനറിയില്ല , കണ്ണെഴുതാനറിയില്ല... എട്ടുംപൊട്ടും തിരിയാത്ത പൂർണിമാ മോഹൻ... കൊച്ചി സ്റ്റെല്ലാ മേരീസ് കോളജിലെ പൂർണിമാ മോഹൻ..... ഹ... ഹ.... ഹ.....ബെസ്റ്റ് വിഷസ് മോളൂ... 'ഇത് രസകരമായ അമ്മായിയമ്മയുടെ കമന്റാണ്. പൂർണിമയുടെ ചിത്രത്തിന് താഴെ വന്ന ഈ കമന്റ് കാണുമ്പോൾ അറിയാം മല്ലിക സുകുമാരൻ എത്ര കൂളായ അമ്മായിയമ്മയാണെന്ന്. മലയാള സിനിമയിലേക്ക് സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മക്കളെന്ന ഐഡന്റിയിൽ എത്തിയ രണ്ടുപേരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് സ്വപ്രയത്നത്താൽ മലയാള സിനിമയിൽ സ്വന്തമായ ഇരിപ്പിടം കണ്ടെത്തിയവരാണ് ഇരുവരും. നടൻ എന്നതിലുപരി പൃഥ്വിരാജ് സംവിധായകനും നിർമാതാവുമാണ്. ഇരുവരും ഗായകരുമാണ്. ഇവരുടെ ഈ വിജയത്തിന് പിന്നിലുള്ള പെൺകരുത്ത് മല്ലിക സുകുമാരനാണെന്ന് നിസംശയം പറയാം. മല്ലിക സുകുമാരൻ ഒരിക്കലും ഗൗരവക്കാരിയായ അമ്മയല്ല. മക്കളോടും മരുമക്കളോടും ചെറു മക്കളോടും കൂൾ ആയ ഫ്രണ്ടിനെ പോലെയാണ്.
പൂർണിമ തന്റെ സോഷ്യൽ മീഡിയ ഇടങ്ങളിൽ മല്ലിക സുകുമാരനുമായുള്ള രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. തിരുവനന്തപുരത്തായിരുന്ന മല്ലിക ഇപ്പോൾ കൊച്ചിയിൽ ഫ്ളാറ്റിലാണ്. പ്രളയ സമയത്ത് തിരുവനന്തപുരത്തെ വീട്ടിൽ വെള്ളം കയറി മല്ലികയെ ബിരിയാണി വയ്ക്കുന്ന വാർപ്പിൽ രക്ഷാപ്രവർത്തകർ കൊണ്ടുപോകുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കൊച്ചിയിൽ മക്കളോടൊപ്പം കഴിയാതെ ഒറ്റയ്ക്ക് ഫ്ളാറ്റ് എടുത്ത് നിൽക്കുന്നതിന് മല്ലികയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ട് . ആൺമക്കളാണ് അവർ വലുതായാൽ അവർ സ്വതന്ത്രരാണ് അവരെ അവരുടെ വഴിക്ക് വിട്ടേക്കണമെന്ന് സുകുവേട്ടൻ തന്നോട് പറഞ്ഞിരുന്നുവെന്ന് ഒരിക്കൽ മല്ലിക പറഞ്ഞിട്ടുണ്ട്.
ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മക്കളായ നക്ഷത്രയുടെയും പ്രാർത്ഥനയുടെയും ബെസ്റ്റ് ഫ്രണ്ടാണ് മല്ലിക. പൂർണിമയുടെ പ്രാണ ഓണം സീരീസ് ഒരുക്കിയതിന്റെ പേര് 'മോഹമല്ലിക 'എന്നാണ് . ഇത് തന്റെ കൂൾ അമ്മായിയമ്മ മല്ലിക സുകുമാരന്റെ യഥാർത്ഥ പേരാണെന്ന് പൂർണിമ പറയുന്നു.
മല്ലിക സുകുമാരന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ നിങ്ങളെന്റെ ക്രൈം പാർട്ണറാണെന്നാണ് പൂർണിമ പറഞ്ഞത്. ബുദ്ധിമതിയായ, തമാശക്കാരിയായ, കൂളായ അമ്മയും അമ്മായി അമ്മയും മുത്തശ്ശിയുമാണെന്നും മല്ലികയെ കുറിച്ച് മരുമകൾ പറഞ്ഞിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസിൽ രസകരമായ അമ്മ വേഷത്തിൽ മല്ലിക എത്തിയിരുന്നു.
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ മല്ലികയുടെ അമ്മ വേഷം ഇപ്പോഴും തഗ് അമ്മ എന്ന പേരിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. പൂർണിമയുടെ ഗംഭീര തിരിച്ചു വരവായിരിക്കും രാജീവ് രവിയുടെ തുറമുഖത്തിലൂടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |