കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ന്നാ താൻ കേസ് കൊട് സിനിമയുടെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിൽ ഔദ്യോഗിക പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. എം.എൽ.എയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു. നാട്ടുകാർ പിടിച്ചുകെട്ടി പൊലീസിൽ ഏല്പിച്ചു എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്ക്കാണ് മികച്ച സ്വീകാര്യത. ചാക്കോച്ചന്റെ നില്പും ഭാവവും കാഴ്ചക്കാരിൽ ചിരി ഉണർത്തും. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് നടി ഗായത്രി ശങ്കർ ആണ് നായിക. സൂപ്പർ ഡീലക്സ്, വിക്രം, മാമനിതൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ് , ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിക്കുന്ന ചിത്രം ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ആഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |