ബാഹുബലി സീരീസിലൂടെ മലയാളികൾക്കും പ്രിയങ്കരനായ തെലുങ്ക് താരം പ്രഭാസ് വീണ്ടും കാമറയ്ക്ക് മുന്നിലെത്തി. ലോക്ഡൗണിന് ശേഷം കഴിഞ്ഞ ദിവസം മുതലാണ് പ്രഭാസ് വീണ്ടും അഭിനയിച്ച് തുടങ്ങിയത്.
പ്രഭാസും പൂജാ ഹെഗ്ഡേയും നായകനും നായികയുമാകുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിൽ പുനരാരംഭിച്ചത്.ഏപ്രിൽ ആദ്യവാരം പ്രഭാസും പൂജാഹെഗ്ഡേയും പങ്കെടുക്കുന്ന ഒരു ഗാനം രാധേ ശ്യാമിന് വേണ്ടി ചിത്രീകരിക്കാൻ പദ്ധതിയിടുമ്പോഴാ യിരുന്നു വീണ്ടും രൂക്ഷമായത്. നാല് വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന രാധേശ്യാം തെലുങ്കിന് പുറമെ കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്.യു.വി. ക്രിയേഷൻസും ഗോപികൃഷ്ണ മൂവീസും ടി. സീരീസുമായി ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ രാധാകൃഷ്ണകുമാറാണ്. ഷൂട്ടിംഗ് പൂർത്തിയായ ശേഷമേ ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |