എഴുത്തും ആയോധനകലയും യാത്രകളുമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ ഇഷ്ടങ്ങൾ. സഹോദരൻ പ്രണവിനും കൂട്ടുകാർക്കും ഒപ്പം ഒരു യാത്രയിലാണ് വിസ് മയ. ട്രെക്കിംഗും മറ്റുമായി യാത്ര ആഘോഷിക്കുകയാണ് വിസ് മയയും പ്രണവും. മായ എന്നു വിളിപ്പേരുള്ള വിസ്മയ അടുത്തിടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ജാപ്പനീസ് ഹൈക്കു കവിതകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിസ്മയ എഴുതിയ 70ലധികം കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്ന 'ഗ്രെയിൻസ് ഒാഫ് സ്റ്റർഡസ്റ്റ്' എന്ന പുസ്തകം കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് പുറത്തിറക്കിയത്. വിസ്മയയുടെ ആദ്യ പുസ്തകമാണിത്.പത്തും പതിനഞ്ചും വരികളുള്ള കവിതകൾ മുതൽ ഒറ്റവരി കവിതകൾ വരെ സമാഹരത്തിലുണ്ട്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |