SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.19 AM IST

സണ്ണി വയ് ‌നും നിഖിലയും ഒരുമിക്കുന്നു

പ്രവീൺ ചന്ദ്രന്റെ ചിത്രം ആരംഭിച്ചു

ss

പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയരാഘവൻ, നിഖില വിമൽ, സണ്ണി വയ്ൻ, അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം കോമഡി ട്രാക്കിൽ ഒരുങ്ങുന്നു.

നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവീൺ ചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞിരാമായണത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ദീപു പ്രദീപ് ആണ് രചന.

കുഞ്ചാക്കോ ബോബന്റെ പദ്മിനി, ചിത്രീകരണം ആരംഭിക്കാൻ പോകുന്ന പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ദീപു മമ്മൂട്ടിയുടെ ദ് പ്രസ്റ്റീന് സംഭാഷണം ഒരുക്കിയിട്ടുണ്ട്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് മേത്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഒ.ടി.ടി റിലീസായാണ് ചിത്രം എത്തുക.അതേസമയം നായികായി നിഖില വിമൽ തിളങ്ങുകയാണ്. ഞാൻ പ്രകാശനിലൂടെയാണ് കൂടുതൽ ശ്രദ്ധേയയാകുന്നത്. പോയവർഷത്തെ ഹിറ്റുകളിലൊന്നായ ജോ ആന്റ് ജോയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

നിരവധി ചിത്രങ്ങളാണ് നിഖില വിമലിനെ കാത്തിരിക്കുന്നത്. സൗബിൻ ഷാഹിറിന്റെ അയൽവാശി പൂർത്തിയാക്കിയ നിഖില നിവിൻ പോളിയുടെ താരത്തിലും അഭിനയിക്കുന്നുണ്ട്.താരത്തിന്റെ അടുത്ത ഷെഡ്യൂൾ മണാലിയിൽ അടുത്ത മാസം ആരംഭിക്കും. തമിഴിൽ മാരി സെൽവരാജിന്റെ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.