SignIn
Kerala Kaumudi Online
Friday, 19 April 2024 4.57 AM IST

പ്രേംനസീർ ഫൗണ്ടേഷൻ ഷോർട്ട് ഫിലിം മത്സരം

mm

പ്രേംനസീർ ഫൗണ്ടേഷൻ തിരുവനന്തപുരം ഫിലിം ഫ്രട്ടേണിറ്റിയുമായി ചേർന്ന് നടൻ പ്രേംനസീറിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2021 ഒക്ടോബർ ഒന്നിനും 2022 നവംബർ 30നും ഇടയിൽ നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങൾക്ക് അപേക്ഷിക്കാം.ഹ്രസ്വ ചിത്രങ്ങളുടെ ദൈർഘ്യം 5 മുതൽ 15 മിനിട്ട് വരെയാകാം.1500 രൂപയാണ് പ്രവേശന ഫീസ്. ഹ്രസ്വ ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. ഡിസംബറിൽ വിജയികളെ പ്രഖ്യാപിക്കും.പ്രേംനസീറിന്റെ ഓർമ്മ ദിവസമായ 2023 ജനുവരി 16ന് തിരുവനന്തപുരത്ത് സമ്മാനദാനം നടത്തുമെന്ന് പ്രമുഖ ചലച്ചിത്ര നിർമ്മാതാവും ഫൗണ്ടേഷൻ ചെയർമാനുമായ സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുക. മികച്ച രണ്ടാമത്തെ ചിത്രത്തിന് 25,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയും സമ്മാനമായി നൽകും. മികച്ച സംവിധായകന് 25,000 രൂപയും മികച്ച നടൻ,നടി,തിരക്കഥാകൃത്ത് ,സംഗീത സംവിധായകൻ, ഛായാഗ്രാഹകൻ,എഡിറ്റർ എന്നിവർക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിക്കും.സമ്മാനത്തുകയ്ക്കൊപ്പം ശിൽപ്പവും പ്രശസ്തി പത്രവും നൽകും.ഹ്രസ്വ ചിത്രങ്ങൾ സമർപ്പിക്കുന്നതിനെക്കുറിച്ചക്കുള്ള വിവരങ്ങളും നിയമാവലിയും ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഭാരവാഹികളായ എസ്.എം അഷ്റഫ്,നാസർ സെയ്ൻ, താജ് ബഷീർ, കല്ലിയൂർ ശശി എന്നിവരും വാർത്താസ മ്മേളനത്തിൽ പങ്കെടുത്തു. വിശദവിവരങ്ങൾക്ക്: പ്രേംനസീർ ഫൗണ്ടേഷൻ,6ഡി,ഹീര ഗോൾഡൻ ഹിൽസ്,കനക നഗർ,കവടിയാർ.പി.ഒ, തിരുവനന്തപുരം 695003,ഇ-മെയിൽ:thepnf@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.