സിനിമയിലെ 20 വർഷ യാത്രയിൽ പൃഥ്വിരാജിന് ഇന്ന് 40 -ാം പിറന്നാൾ
കാപ്പ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ടീസറും പുതിയ സിനിമയുടെ പ്രഖ്യാപനവും വൈകുന്നേരം
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന് ഇന്ന് 40-ാം പിറന്നാൾ. നടൻ , സംവിധായകൻ ,നിർമ്മാതാവ് , വിതരണക്കാരൻ തുടങ്ങിയ വിലാസങ്ങളിലെല്ലാം തിളങ്ങുന്ന പൃഥ്വിരാജ് പാൻ ഇന്ത്യൻ താരമായി വളർന്നു.
സിനിമയിലെ ഇരുപതു വർഷയാത്രയിലാണ് പൃഥ്വിരാജ്. മികച്ച പ്രകടനങ്ങളുമായി എത്രയെത്ര പൃഥ്വിരാജ് ചിത്രങ്ങളാണ് പിറന്നത്.നന്ദനത്തിലെ മനു നന്ദകുമാർ,സെല്ലുലോയ്ഡിലെ ജെ.സി ഡാനിയേൽ,ഇന്ത്യൻ റുപ്പിയിലെ ജയപ്രകാശ്,അയാളും ഞാനും തമ്മിലെ ഡോ.രവി തരകൻ,എന്നും നിന്റെ മൊയ്തീനിലെ ബി.പി മൊയ്തീൻ,ഡ്രൈവിംഗ് ലൈസൻസിലെ സൂപ്പർസ്റ്റാർ ഹരീന്ദ്രൻ തുടങ്ങിയവ പ്രേക്ഷകർ നെഞ്ചോടു ചേർത്ത പൃഥ്വിരാജ് ചിത്രങ്ങളിൽ ചിലതു മാത്രം.
തമിഴിൽ കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെയും ബോളിവുഡിൽ അയ്യ എന്ന സിനിമയിലൂടെയും തെലുങ്കിൽ പൊലീസ് പൊലീസ് എന്ന ചിത്രത്തിലൂടെയും സാന്നിദ്ധ്യം അറിയിച്ചു. ലൂസിഫർ എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായപ്പോൾ പൃഥ്വിരാജ് എന്ന ക്രാഫ്റ്റ് മാന്റെ കരവിരുതു കൂടി കണ്ടു.
ബ്രോ ഡാഡിയിൽ എത്തി നിൽക്കുന്ന സംവിധാനയാത്ര യിൽ ഇനി എമ്പുരാനും പാൻ ഇന്ത്യൻ ചിത്രമായ ടൈസണും ഒരുങ്ങുന്നു. പുതിയമുഖത്തിൽ പിറന്ന ഗായകൻ ഹൃദയത്തിൽ എത്തി നിൽക്കുന്നു.
പാൻ ഇന്ത്യൻ ചിത്രങ്ങളുടെ കേരളത്തിലെ വിതരണം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് . കടുവയുടെ മികച്ച വിജയത്തിനുശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരു മിക്കുന്ന കാപ്പ ക്രിസ്മസിന് റിലീസ് ചെയ്യും .
ആസിഫ് അലി ആണ് കാപ്പയിലെ മറ്റൊരു നായകൻ. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് 5നും കാപ്പയുടെ ഫസ്റ്റ് ടീസർ വൈകിട്ട് 7നും പുറത്തിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |