SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.27 PM IST

ജെന്റിൽമാൻ 2വിൽ പ്രിയലാലും നായിക

priya-lal

ജെന്റിൽമാൻ 2വിൽ നയൻതാര ചക്രവർത്തിയോടൊപ്പം പ്രിയലാലും നായിക. നിർമ്മാതാവ് കെ.ടി. കുഞ്ഞുമാൻ അറിയിച്ചതാണിത്. രണ്ടു യുവ മലയാളി നായികമാർ തമിഴ് ചിത്രമായ ജെന്റിൽമാൻ 2 വിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഷങ്കർ സംവിധാനം ചെയ്ത ജെന്റിൽമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജെന്റിൽമാൻ ടു. കീരവാണിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സംവിധായകനെയും മറ്റു താരങ്ങളെയും വൈകാതെ പ്രഖ്യാപിക്കും. അതേസമയം ജനകൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അരങ്ങേറ്റം കുറിച്ച പ്രിയ ലാൽ നിരവധി തമിഴ് ,തെലുങ്ക് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. കില്ലാടി രാമൻ, ലോർഡ് ലിവിംഗ്സ്‌റ്റൺ 7000 കണ്ടി എന്നിവയാണ് പ്രിയ ലാലിന്റെ മറ്റു മലയാള ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYA LALA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.