ഷറഫുദ്ദീൻ, നൈല ഉഷ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഒാട്ടത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കെയർ ഒഫ് സൈറ ബാനു എന്ന ചിത്രത്തിനുശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണദാസ്, അനാർക്കലി മരക്കാർ, ബിജുസോപാനം, ജാഫർ ഇടുക്കി , സ്മിനു സിജോ എന്നിവരാണ് മറ്റു താരങ്ങൾ.
വൗവ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന് അഭയ കുമാർ, കെ. അനിൽ കുര്യൻ എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം എം. ഉണ്ണികൃഷ്ണൻ. മേയ് റിലീസാണ് ചിത്രം ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |