അകാലത്തിൽ വിടപറഞ്ഞ കന്നട സൂപ്പർ താരം പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച നാച്വർ ഡോക്യുമെന്ററി ചിത്രം ഗന്ധാഡഗുഡി അടുത്ത വർഷം തിയേറ്ററുകളിലെത്തും. അമോഘ വർഷ സംവിധാനം ചെയ്യുന്ന ചിത്രം പുനീത് രാജ്കുമാറിന്റെ സ്വപ്നപദ്ധതി എന്നാണ് വിശേഷിപ്പിക്കുന്നത്. പുനീതിനൊപ്പം സംവിധായകൻ അമോഘ വർഷയും ചിത്രത്തിലുണ്ട്. വന്യജീവി ചലച്ചിത്ര സംവിധായകനായ അമോഘ വർഷയും പുനീതും ചേർന്ന യാത്രയാണ് ചിത്രത്തിലുടനീളം. അശ്വിനി പുനീത് രാജ്കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രതീക് ഷെട്ടി ഛായാഗ്രഹണവും അജനീഷ് ലോകനാഥ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചന്ദനമരങ്ങളുടെ ക്ഷേത്രം എന്നാണ് ഗന്ധാഡഗുഡി എന്ന വാക്കിന്റെ അർത്ഥം. പുനീതിന്റെ പിതാവും ചലച്ചിത്ര താരവുമായിരുന്ന ഡോ. രാജ്കുമാർ നായകനായി 1973ൽ ഇതേ പേരിൽ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |