പുഷ്പ രണ്ടാം ഭാഗം ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുഷ്പ ആദ്യ ഭാഗം വൻ വിജയമായിരുന്നു. പുഷ്പ ദ് റൂൾ എന്നു പേരിട്ട രണ്ടാം ഭാഗം സംവിധാനം സുകുമാറിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം തിരക്കഥ ജോലി വൈകിയത്രേ. എന്നാൽ തിരക്കഥ പൂർത്തിയാക്കി്യ ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നവംബറിൽ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് തീരുമാനം. ആദ്യ ഭാഗത്തിൽ പ്രതിനായകനായി നിറഞ്ഞ കൈയടി നേടിയ ഫഹദ് ഫാസിൽ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. രശ്മിക മന്ദാന ആയിരുന്നു ചിത്രത്തിലെ നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |