മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിച്ച നവാഗതയായ രത്തിന സംവിധാനം ചെയ്ത പുഴു മേയ് 13ന് സോണി ലിവിലൂടെ സ്ട്രീം ചെയ്യും. നിർമ്മാതാവ് ബാദുഷ ആണ് ഇക്കാര്യം അറിയിച്ചത്.മമ്മൂട്ടി ചിത്രം ആദ്യമായാണ് ഒ.ടി.ടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നത്.
സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ, ആത്മീയ രാജൻ, അപ്പുണ്ണി ശശി എന്നിവരാണ് മറ്റു താരങ്ങൾ. ഉണ്ടയ്ക്കുശേഷം ഹർഷാദ് കഥ എഴുതുന്ന ചിത്രമാണ് പുഴു. വൈറസിന് ശേഷം ഷറഫ് - സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് തേനി ഇൗശ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. പേരൻപ്, കർണ്ണൻ, അച്ചം യെൻപത് മടയയാടാ,തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് തേനി ഇൗശ്വർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |