SignIn
Kerala Kaumudi Online
Friday, 19 April 2024 3.49 PM IST

പ്രതിഫലത്തിന്റെ പേരിൽ ചതിക്കപ്പെട്ടിട്ടുണ്ട് ; രാധിക ആപ്‌തെ

a

സിനിമാരംഗത്ത് പ്രതിഫലത്തിന്റെ കാര്യത്തിൽ താൻ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി രാധിക ആപ്‌തെ. രാം ഗോപാൽ വർമയുടെ രക്ത ചരിത്ര എന്ന സിനിമയിലും മഹേഷ് മഞ്ജ്രേകറിന്റെ വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയിലും അഭിനയിച്ച അനുഭവമാണ് രാധിക ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. രണ്ടും സിനിമയിലും അഭിനയിച്ചുവെങ്കിലും മതിയായ പ്രതിഫലം തനിക്ക് ലഭിച്ചില്ലെന്നാണ് നടി പറയുന്നത് . രക്ത ചരിത്രയിൽ അഭിനയിക്കുമ്പോൾ ഒരു ഭാഷയിൽ മാത്രമാണെന്ന് പറഞ്ഞായിരുന്നു പ്രതിഫലം നൽകിയിരുന്നത്. എന്നാൽ പിന്നീട് തമിഴിലും തെലുങ്കിലും തന്നെക്കൊണ്ട് അഭിനയിപ്പിച്ചു. എന്നാൽ ആദ്യം നിശ്ചയിച്ച പ്രതിഫലത്തിന് കൂടുതലായി ഒന്നും നല്കാൻ അവർ തയ്യാറില്ല. വാഹ് ലൈഫ് ഹോ തോ ഐസി എന്ന ചിത്രത്തിൽ പ്രതിഫലം ഇല്ലാതെയാണ് തന്നോട് അഭിനയിക്കാൻ പറഞ്ഞത്. പിന്നീടാണ് സിനിമയിൽ അഭിനയിച്ച ബാലതാരങ്ങൾക്കുൾപ്പടെ പ്രതിഫലം നൽകിയിരുന്നുവെന്നും. തന്നെ ചതിച്ചതിന് തുല്യമായി തോന്നി. ഇത് തനിക്ക് അസഹ്യമായി തോന്നിയെന്നും ചതിക്കപ്പെട്ടുവെന്നും തിരിച്ചറിഞ്ഞുവെന്ന് രാധിക പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RADHIKA APTHE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.