സൂപ്പർ താരങ്ങളുടെ സൂപ്പർ താരം രജനികാന്ത് അമേരിക്കയിൽ. ഹെൽത്ത് ചെക്കപ്പിനായി കഴിഞ്ഞയാഴ്ചയാണ് താരം അമേരിക്കയിലെത്തിയത്. അമേരിക്കയിലെ റോസ്റ്ററിലുള്ള മയോ ക്ളിനിക്കിൽ നിന്ന് പുറത്തേക്ക് വരുന്ന രജനിയുടെ ചിത്രം ഒരു ആരാധകൻ പകർത്തിയിരുന്നു. ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായപ്പോഴാണ് താരം വിദേശത്താണെന്ന വിവരം പലരുമറിഞ്ഞത്.രജനിക്കൊപ്പം മകൾ ഐശ്വര്യ ധനുഷ് ആശുപത്രിക്ക് മുന്നിലെ റോഡ് മുറിച്ച് കടക്കാനൊരുങ്ങുന്നതാണ് ചിത്രത്തിൽ. എഴുപതുകാരനായ താരം ഈ ആശുപത്രിയിലാണ് നാല് വർഷങ്ങൾക്ക് മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയശേഷമാണ് രജനികാന്ത് അമേരിക്കയിലേക്ക് പറന്നത്. നയൻതാരയും കീർത്തി സുരേഷും ഖുഷ്ബുവും മീനയും നായികമാരാകുന്ന അണ്ണാത്തെ ദീപാവലിക്ക് റിലീസ് ചെയ്യുവാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |