തലൈവർക്ക് ഹാപ്പി ബെർത്ത്ഡേ ആശംസകളുമായി സച്ചിൻ ,​ ഏറ്റെടുത്ത് ആരാധകർ

Wednesday 12 December 2018 11:16 PM IST
rajanikanth

ഇന്ത്യൻ സിനിമയിലെ യഥാ‌ർത്ഥ സൂപ്പർതാരം ആരെന്ന് ചോദിച്ചാൽ കണ്ണുമടച്ച് ഏതുകൊച്ചുകുട്ടിയും പറയും. രജനികാന്തെന്ന്. ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിൽ വരെ രജനികാന്തിന് വൻ ആരാധകരാണ്. സൂപ്പർ സ്റ്റാർ രജിനാകന്തിന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ടയുടെ ആദ്യ ടീസർ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസായത്. ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നും പിറന്നാൾ ആശംസകൾ താരത്തിന് ലഭിച്ചെങ്കിലും ആരാധകർ ഏറ്റെടുത്തത് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ ആശംസയാണ്. .

സൂപ്പർസ്റ്റാറിനെ തലൈവാ എന്ന് അഭിസംബോധന ചെയ്താണ് സച്ചിൻ ആശംസ അറിയിച്ചത്. ഏറ്റവും മികച്ച വർഷം തന്നെ താങ്കൾക്ക് ഉണ്ടാകട്ടെയെന്നും ട്വിറ്ററിൽ സച്ചിൻ കുറിച്ചു. പ്രിയപ്പെട്ട സച്ചിന് നന്ദി എന്ന് ആശംസയ്ക്ക് മറുപടിയും രജനികാന്ത് നല്‍കി.


അതേസമയം പേട്ടയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയിൽ രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്. വിജയ് സേതുപതി, ബോബി സിംഹ, ശശികുമാർ, സിമ്രാൻ, തൃഷ, നവാസുദ്ദീൻ സിദ്ദിഖി, മണികണ്ഠൻ ആചാരി, മാളവിക തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA