SignIn
Kerala Kaumudi Online
Saturday, 20 April 2024 2.34 AM IST

രാഹുൽ റിജി നായരുടെ കീടം, ശ്രീനിവാസനും രജിഷ വിജയനും

rajisha-vijayan

ശ്രീനിവാസൻ, രജിഷ വിജയൻ, വിജയ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ റിജി നായർ രചനയും സംവിധാനവും നിർവഹിക്കുന്ന കീടം പൂർത്തിയായി. രാഹുൽ റിജി നായരുടെ കഴിഞ്ഞ ചിത്രമായ ഖോ-ഖോയിലും രജിഷ വിജയനായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ദേശീയ - സംസ്ഥാന പുരസ്കാര ജേതാവായ രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് കീടം. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമ്മാണം. അതേസമയം രജിഷ വിജയൻ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് പ്രവേശനം. രവി തേജയാണ് ചിത്രത്തിലെ നായകൻ. മലയാളത്തിൽ രജിഷയുടെ പുതിയ റിലീസായി ഒരുങ്ങുന്നത് മലയൻകുഞ്ഞാണ്. ഫഹദ് ഫാസിലിന്റെ സഹോദരി വേഷമാണ് ചിത്രത്തിൽ.രജിഷയും ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ലവ് ഫുള്ളി യുവേഴ്സ് വേദയുടെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJISHA VIJAYAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.