നടനും നിർമാതാവുമായ ജാക്കി ബഗ്നാനിയുമായി താൻ പ്രണയത്തിലാണെന്ന് രാകുൽ പ്രീത് അടുത്തിടയ്ക്കാണ് വെളിപ്പെടുത്തിയത്. അതിനുശേഷം അഭിമുഖങ്ങളിൽ രാകുലിനോടുള്ള പതിവുചോദ്യമായിരുന്നു എന്നാണ് കല്യാണമെന്നത്. താൻ ഇപ്പോൾ വിവാഹത്തെപ്പറ്റിചിന്തിയ്ക്കുന്നില്ലെന്നും കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും തന്റെ സ്വകര്യ കാര്യങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നതാണ് ഇഷ്ടമെന്നും രാകുൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. എന്തിനാണ് രാകുൽ തന്റെ പ്രണയ വിവരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന ആരാധകരുടെചോദ്യത്തിന് ജാക്കിയുമായുള്ള പ്രണയം കടൽപോലെ മനോഹരമായതുകൊണ്ടാണ് വെളിപ്പെടുത്തിയതെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും രാകുൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |